കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

ശ്രീനു എസ്| Last Modified വ്യാഴം, 8 ജൂലൈ 2021 (12:19 IST)
കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെന്ന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

കൊവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണ് നടക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഫോട്ടോകളും വീഡിയോകളും പരിശോധിച്ചാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ക്യൂവില്‍ നിന്ന് വീട്ടിലെത്തുന്നവര്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്കും രോഗം പടര്‍ത്തുമെന്ന് കോടതി വിലയിരുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :