അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചു
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
- ഓണത്തിന് സ്പെഷ്യല്‍ കിറ്റ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
- സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്: 'വേവ്' ക്യാമ്പയിന് അനുമതി നല്കി ഉത്തരവ്
- കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
വാട്ടർ മെട്രോ യാത്രാനിരക്ക് നിശ്ചയിച്ചു: കുറഞ്ഞ നിരക്ക് 20 രൂപ
കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള വാട്ടർ മെട്രോ പദ്ധതിയുടെ യാത്രാനിരക്ക് നിശ്ചയിച്ചു. ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാനിരക്കാണ് നിശ്ചയിച്ചത്. 20 രൂപയാണ് കുറഞ്ഞ യാത്ര നിരക്ക്. മൂന്ന് കിലോമീറ്റർ വരെയാണ് ഈ നിരക്ക്.
ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വർധനവ് ഉണ്ടാകും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളിൽ നിരക്ക് നിശ്ചയിക്കാൻ ഫെയർ ഫിക്സേഷൻ കമ്മിറ്റി രൂപീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് മന്ത്രിസഭായോഗം അധികാരം നൽകി.മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് യാത്രാക്കൂലി പുതുക്കാൻ ഇവർക്ക് അധികാരമുണ്ടാകും.