1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Women Voters will support LDF

സ്ത്രീ വോട്ടർമാർ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകാം; തിരഞ്ഞെടുപ്പ് വിദഗ്ധൻ യശ്വന്ത് ദേശ്മുഖ്

ടൈംസ് ഓഫ് ഇന്ത്യയിലെ 'മൂഡ് ഓഫ് ദി സ്റ്റേറ്റ്‌സ് വിത്ത് യശ്വന്ത് ദേശ്മുഖ്' എന്ന പരിപാടിയിലാണ് യശ്വന്തിന്റെ വിലയിരുത്തൽ

Pinarayi Vijayan on actress attacked case, Adoor Prakash Dileep Case Actress Attacked, Actress Attacked Case Government Appeal, Dileep targeting Manju Warrier, Dileep and Manju Warrier, Actress Attacked Case Verdict Live Updates, Actress Attacked Cas
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്കായിരിക്കും മേൽക്കൈ? തുടർഭരണമോ അതോ ഭരണമാറ്റമോ? ചോദ്യങ്ങൾ പലതും ഉത്തരമില്ലാതെ ശേഷിക്കുകയാണ്. ഫലം വരാൻ മേയ് നാല് വരെ കാത്തിരിക്കണം. എന്നാൽ കേരളത്തിൽ സ്ത്രീ വോട്ടർമാർ കൂട്ടത്തോടെ വന്ന് വോട്ട് ചെയ്തത് എൽഡിഎഫിനു അനുകൂലമാണെന്ന് വിലയിരുത്തുകയാണ് തിരഞ്ഞെടുപ്പ് വിദഗ്ധൻ യശ്വന്ത് ദേശ്മുഖ്. 
 
ടൈംസ് ഓഫ് ഇന്ത്യയിലെ 'മൂഡ് ഓഫ് ദി സ്റ്റേറ്റ്‌സ് വിത്ത് യശ്വന്ത് ദേശ്മുഖ്' എന്ന പരിപാടിയിലാണ് യശ്വന്തിന്റെ വിലയിരുത്തൽ. വോട്ടിങ് ശതമാനം ഉയർന്നു എന്നുള്ളത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായി പരിഗണിക്കാൻ പറ്റില്ല. ഭരണത്തിനു അനുകൂലമായും ആളുകൾ കൂട്ടത്തോടെ വിധിയെഴുതിയേക്കാം. കേരളത്തിൽ അത്തരത്തിലൊരു വിധിയ്ക്കു സാധ്യതയുണ്ടെന്നാണ് യശ്വന്ത് പറയുന്നത്. 


കേരളത്തിൽ പുരുഷൻമാരേക്കാൾ അധികം സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ട്. പുരുഷ വോട്ടർമാർ ഒരുപക്ഷേ യുഡിഎഫിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകും. എന്നാൽ ക്ഷേമ പ്രവർത്തനങ്ങൾ തുടരണം എന്ന് കരുതുന്ന വലിയൊരു ശതമാനം സ്ത്രീകളും ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടുണ്ടാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ പുരുഷ വോട്ടർമാർക്കിടയിലെ ഭരണവിരുദ്ധ വികാരത്തെ സ്ത്രീ വോട്ടർമാരുടെ അനുകൂല നിലപാട് കൊണ്ട് മറികടക്കാനും ഭരണത്തുടർച്ച ലഭിക്കാനും കാരണമായേക്കാം. 
About Writer
WEBDUNIA
അടുത്ത ലേഖനം
'നിരന്തരം പ്രകോപനം'; എത്ര കിട്ടിയാലും യുഎസ് പഠിക്കില്ലെന്ന് ഇറാൻ, ഇനി ചർച്ചയില്ല