വൈദ്യുതി നിയന്ത്രണം കുറച്ചു ദിവസം കൂടി ഉണ്ടാകും, ജനങ്ങൾ സഹകരിക്കണം: മന്ത്രി സണ്ണി ജോസഫ്
അതേസമയം സംസ്ഥാനത്ത് പലയിടത്തും അർധരാത്രിയിൽ ഉൾപ്പെടെ അരമണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണം ഉണ്ട്
സംസ്ഥാനത്ത് പവർകട്ടിനു സമാനമായ വൈദ്യുതി നിയന്ത്രണം തുടരും. ഇനിയും കുറച്ച് ദിവസം കൂടി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം. ഇത് എത്രയും പെട്ടന്ന് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ ഉള്ളത് പവർകട്ടല്ല പവർ ഫെയിലിയർ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് പലയിടത്തും അർധരാത്രിയിൽ ഉൾപ്പെടെ അരമണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണം ഉണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരത്തിൽ വ്യാപകമായ നിയന്ത്രണം ആരംഭിച്ചത്.