അനുബന്ധ വാര്‍ത്തകള്‍
- ചാനൽ ചർച്ചയിൽ യുവതിക്കെതിരെ മോശം പരാമർശം നടത്തിയ റോയ് മാത്യു മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി
- ഹോം ഓഫീസിനായുള്ള പോരാട്ടം: കേരള ഐടി മേഖല സമ്പൂര്‍ണ്ണ വര്‍ക്ക് ഫ്രം ഹോം നിരസിച്ചു, വിയോജിപ്പുമായി തൊഴിലാളികള്‍
- 2013ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടി; മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കറെ കൂടുതല്‍ അറിയാം
- സിവില്‍ സര്‍വ്വീസ് പ്രാഥമിക പരീക്ഷ മെയ് 24ന്; കേരളത്തില്‍ 21,000 ഉദ്യോഗാര്‍ത്ഥികള്‍
- കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യത: കെഎസ്ഇബി
'സതീശനു ആദർശത്തിന്റെ മൂലക്കുരു രോഗം'; അന്ന് പരിഹസിച്ചയാൾ ഇന്ന് മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി
ലൗ ജിഹാദ് നിയമം കേരളത്തിൽ കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുള്ളയാളാണ് റോയ് മാത്യു
Roy Mathew and VD Satheesan
വിവാദ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ കോൺഗ്രസ് അനുകൂല മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയായി നിയമിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയും മുസ്ലിം വിരുദ്ധ വാർത്തകൾ സൃഷ്ടിക്കുന്നതിൽ കുപ്രസിദ്ധി നേടിയ മറുനാടൻ മലയാളിയുടെ എഡിറ്ററായും വിവാദങ്ങളിൽ നിറഞ്ഞ മാധ്യമപ്രവർത്തകൻ കൂടിയാണ് റോയ് മാത്യു.
ലൗ ജിഹാദ് നിയമം കേരളത്തിൽ കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുള്ളയാളാണ് റോയ് മാത്യു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചർച്ചയ്ക്കിടെ ഒരു യുവതിക്കും അവരുടെ കുഞ്ഞിനുമെതിരെ മോശം പരാമർശം നടത്തിയും ഇയാൾ വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. അന്ന് ഇയാൾക്കെതിരെ രൂക്ഷ വിമർശനവുമായി യുവതി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി റോയ് മാത്യു ക്ഷമാപണം നടത്തിയിരുന്നു. യുവതിക്കും കുഞ്ഞിനുമെതിരെ നടത്തിയ പരാമർശം നാക്കുപിഴയായിരുന്നെന്നാണ് റോയ് മാത്യു അന്ന് വിശദീകരിച്ചത്.
വി.ഡി.സതീശനെതിരെ 2017 ൽ റോയ് മാത്യു ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പരാമർശവും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിട്ടുണ്ട്. ആദർശത്തിന്റെ മൂലക്കുരു രോഗമുള്ള ആളാണ് സതീശനെന്നാണ് അന്ന് റോയ് മാത്യു ഫെയ്‌സ്ബുക്കിൽ പരിഹസിച്ചത്.