1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Were found inside sacks of biryani rice

ബിരിയാണി അരി ചാക്കുകള്‍ക്കുള്ളില്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ വികൃതമാക്കിയ മൃതദേഹങ്ങള്‍ കണ്ടെത്തി

police
പാലക്കാട്: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയുടെ തീരത്ത് ചാക്കുകളില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മൃതദേഹങ്ങളില്‍ അടിവസ്ത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തല വേര്‍പെട്ട നിലയിലുള്ള ഈ മൃതദേഹങ്ങള്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മുറിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ഏകദേശം അഞ്ച് ദിവസത്തോളം വെള്ളത്തില്‍ കിടന്നിരുന്നതായാണ് ഫോറന്‍സിക് പരിശോധനയില്‍ സൂചന ലഭിച്ചിരിക്കുന്നത്.
 
കൈകാലുകള്‍ മടക്കി ഒരു ചാക്കിനുള്ളില്‍ വെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരഭാഗം മടക്കി കൈകാലുകള്‍ ചേര്‍ത്തുവെച്ച് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ശേഷമാണ് ചാക്കിനുള്ളില്‍ നിക്ഷേപിച്ചിരുന്നത്. ഒരാള്‍ക്ക് മാത്രമായി ഇത് ചെയ്യാന്‍ കഴിയില്ലെന്നും കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ബിരിയാണി അരി ചാക്കുകള്‍ക്കുള്ളിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. വയനാട്ടിലെ കൊട്ടത്തറയിലുള്ള ഒരു കടയില്‍ നിന്നുള്ളതാണ് ഈ ചാക്കുകളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് സാധനങ്ങള്‍ എത്തിച്ച ചാക്കുകളാണിവ. ചാക്കുകളില്‍ അച്ചടിച്ചിരുന്ന വിവരങ്ങളില്‍ നിന്ന് നിര്‍ണായകമായ സൂചനകള്‍ ലഭിച്ചു. 
 
കൊല്ലപ്പെട്ടവര്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ളവരാകാമെന്ന് പോലീസ് സംശയിക്കുന്നു. ഇവര്‍ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പുഴയില്‍ തള്ളിയതാകാമെന്നും അന്വേഷണസംഘം കരുതുന്നു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പ്രധാനമന്ത്രി പദവിക്ക് അവകാശമുന്നയിക്കാനുള്ള യോഗ്യത രാഹുൽ ഗാന്ധിക്കുണ്ട്, ഭൂരിപക്ഷം നേടുന്നത് ആദ്യ പരിഗണന : എം എ ബേബി