അനുബന്ധ വാര്‍ത്തകള്‍
- കെ സി വേണുഗോപാലിന്റെ ടീമിന് വി ഡി സതീശന് ക്യാപ്റ്റന്‍, രമേശിന് പ്രധാന റോള്‍: കോണ്‍ഗ്രസിന്റെ മന്ത്രിസഭ സമവാക്യം
- മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ
- രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല
- ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം
- മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം
'തൃത്താലയുടെ എൽഎൽഎ', മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി ഒറ്റവാക്കിലൊതുക്കി വി ടി ബൽറാം
വിടി ബല്‍റാമിനെ പരിഗണിക്കാത്തതില്‍ യുഡിഎഫ് അണികള്‍ക്കിടയില്‍ നിരാശയുണ്ട്.
മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിക്കപ്പെട്ടതിന്റെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ഒറ്റവാക്കിലൊതുക്കി വി ടി ബല്‍റാം. തൃത്താലയുടെ എംഎല്‍എ എന്ന ഒറ്റവാക്ക് മാത്രമാണ് ബല്‍റാം കുറിപ്പില്‍ പങ്കുവെച്ചത്. 3 മണിക്കൂറികം നിരവധി പേരാണ് പോസ്റ്റിന് കീഴിലെത്തിയത്. ഈ പോസ്റ്റിന് പിന്നാലെ ഇവര്‍ യുഡിഎഫ് മന്ത്രിമാര്‍ എന്ന പോസ്റ്റും ബല്‍റാം പോസ്റ്റ് ചെയ്തു. കേരളത്തെ മുന്നോട്ട് പുതിയ ടീമിന് സാധിക്കട്ടെ എന്ന ആശംസയും ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.
എക്സൈസ് - തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിനെ ശക്തമായ പോരാട്ടത്തില്‍ കീഴടക്കിയാണ് വി ടി ബല്‍റാം തൃത്താല മണ്ഡലം തിരിച്ചുപിടിച്ചത്. മന്ത്രിസഭാ രൂപീകരണത്തിലടക്കം വി ടി ബല്‍റാമിന്റെ പേരും ഉയര്‍ന്നുനിന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മാത്രമാണ് മറ്റ് പേരുകള്‍ ഉയര്‍ന്നുവന്നത്. ഇതോടെ ബല്‍റാമും ഷാനിമോള്‍ ഉസ്മാനും ഉള്‍പ്പടെയുള്ളവര്‍ ഒഴിവാക്കപ്പെടുകയായിരുന്നു.
അതേസമയം തൃത്താലയില്‍ മിന്നുന്ന പ്രകടനം നടത്തിയ വിടി ബല്‍റാമിനെ പരിഗണിക്കാത്തതില്‍ യുഡിഎഫ് അണികള്‍ക്കിടയില്‍ നിരാശയുണ്ട്. 2 ദിവസങ്ങളിലായി ബല്‍റാം മന്ത്രിയാണെന്ന് മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നു. മന്ത്രിയായില്ലെങ്കില്‍ അദ്ദേഹത്തെ സ്പീക്കറുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും പറഞ്ഞുകേട്ടിരുന്നു.