അനുബന്ധ വാര്‍ത്തകള്‍
- കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല
- ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം
- പിണറായി വിജയന് പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്
- മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം
- പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ
മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ
മുസ്ലീം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്തേക്കും.
വിഡി സതീശന് സര്‍ക്കാരില്‍ മന്ത്രിസ്ഥാനങ്ങളെ സംബന്ധിച്ച് ഏകദേശ ധാരണ. ആഭ്യന്തരവും വിജിലന്‍സും അടക്കമുള്ള പ്രധാന വകുപ്പുകള്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കെന്ന് ഉറപ്പായി. മുഖ്യമന്ത്രി കൂടിയായ വി ഡി സതീശന് ധനം, തുറമുഖ വകുപ്പുകളാണ് കൈകാര്യം ചെയ്യുക. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്.
മുസ്ലീം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്തേക്കും. ബിന്ദുകൃഷ്ണയെ സാമൂഹിക- വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രിയായും കെ മുരളീധരനെ ആരോഗ്യമന്ത്രിയുമായാണ് പരിഗണിക്കുന്നത്. എം ലിജുവിന് എക്സൈസ് വകുപ്പും ഗതാഗത വകുപ്പ് സി പി ജോണിനും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.റവന്യൂ മന്ത്രിയായി സണ്ണി ജോസഫും ടൂറിസം മന്ത്രിയായി എ പി അനില്‍കുമാറും വരാനിടയുണ്ട്.
സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഗണിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങുന്നില്ലെന്നാണ് വിവരം.ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാനെയും പരിഗണിക്കുന്നുണ്ട്. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയിലാകും മന്ത്രി സ്ഥാനം നല്‍കുക. ഷിബു ബേബി ജോണ്‍ തൊഴില്മന്ത്രിയാകും. ലീഗ് മന്ത്രിമാരില്‍ എ കെ എം അഷ്റഫിനും വി ഇ അബ്ദുള്‍ ഗഫൂറിനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കുമെന്ന് സൂചനയുണ്ട്.