1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VT Balram will not be minister

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

VT Balram will not be minister
യുഡിഎഫ് മന്ത്രിസഭയിൽ രണ്ട് വനിതകൾക്കു സാധ്യത. ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനുമായിരിക്കും വനിത മന്ത്രിമാർ. വനിത മന്ത്രിമാർക്കു പുറമേ കോൺഗ്രസിൽ ആറ് നേതാക്കൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു. 
 
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി.അനിൽകുമാർ, എം.ലിജു, പി.സി.വിഷ്ണുനാഥ് എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കൾ. അൻവർ സാദത്തും ഐ.സി.ബാലകൃഷ്ണനും മന്ത്രിമാരായേക്കും. അങ്ങനെയെങ്കിൽ വി.ടി.ബൽറാമിനു മന്ത്രിസ്ഥാനം ഉണ്ടാകില്ല. 
 
രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തര വകുപ്പ് നൽകിയേക്കും. ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നു ചെന്നിത്തലയ്ക്കു സുപ്രധാന വകുപ്പ് നൽകാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ തീരുമാനിച്ചു. ടി.സിദ്ദിഖും മന്ത്രിയായേക്കും. 
 
മുസ്ലിം ലീഗിൽ നിന്ന് പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ ഷംസുദ്ദീൻ, കെ.എം.ഷാജി എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍