ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം
കോണ്‍ഗ്രസില്‍ ആരെല്ലാം മന്ത്രിമാരാകണമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എന്‍ ശക്തനോ സ്പീക്കര്‍ ആയേക്കും. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പരിഗണനയുള്ള മന്ത്രിസഭയാകും വി ഡി സതീശന്റെ നേതൃത്വത്തിലുണ്ടാവുക. കെ പിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ്, റോജി എം ജോണ്‍, എം ലിജു, വിപി സജീന്ദ്രന്‍, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, ടി സിദ്ദിഖ്, ഷാനുമോള്‍ ഉസ്മാന്‍, വിടി ബല്‍റാം എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് വിവരം.
രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഭാഗമായാല്‍ സുപ്രധാനമായ വകുപ്പ് തന്നെ ലഭിച്ചേക്കും. വനിതകളില്‍ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നത്. ഏലത്തൂരില്‍ നിന്നും ജയിച്ച വിദ്യാ ബാലകൃഷ്ണനും ചര്‍ച്ചകളിലുണ്ട്. അന്‍വര്‍ സാദത്ത്, കെ ജയന്ത്, മാന്ത്യു കുഴല്‍-നാടന്‍ എന്നിവര്‍ക്കും സാധ്യതകളുണ്ട്. വിടി ബല്‍റാം, ഐസി ബാലകൃഷ്ണന്‍ എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചയിലുണ്ട്.