1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Veena george Attack ksu Bail denaied

ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ അതിക്രമം; കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കെ.എസ്.യു പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയത്

KSU AttackVeena George, Veena George, KSU, Veena George Attacked
ആരോഗ്യമന്ത്രി വീണ ജോർജ്ജിനെതിരായ അതിക്രമത്തിൽ കെ.എസ്.യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കെ.എസ്.യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ നടന്ന വാദത്തിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അഞ്ചിനു ഇവരെ വീണ്ടും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 
 
കോടതി റെയിൽവെ പൊലീസിനോടു റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ജാമ്യത്തിനായി ഇവർ മേൽക്കോടതിയെ സമീപിക്കും. 
 
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് കെ.എസ്.യു പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ ആക്രമണം നടത്തിയത്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചാണ് അക്രമിസംഘം മന്ത്രിക്കുനേരെ പാഞ്ഞടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു. പ്രതികളുടെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് കഴുത്തിന് ആക്രമിച്ചതെന്ന് ഗൺമാൻ എം.എസ് അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്.
 
കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് മന്ത്രിക്കു പരുക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
കഠിനമായ ആക്രമണം വരാനിരിക്കുന്നെയുള്ളുവെന്ന് ട്രംപ്, യുദ്ധം പെട്ടെന്ന് തന്നെ തീർക്കുമെന്ന് നെതന്യാഹു