Assembly Election 2026: വീണ ജോര്‍ജും ജെനീഷ് കുമാറും വീണ്ടും മത്സരിക്കും
2016 ല്‍ 7,646 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വീണ 2021 ല്‍ ലീഡ് 19,003 വോട്ടുകളായി ഉയര്‍ത്തിയിരുന്നു
Assembly Election 2026: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു.ജെനീഷ് കുമാറും വീണ്ടും മത്സരിക്കും. വീണ ജോര്‍ജ് രണ്ട് ടേം പൂര്‍ത്തിയാക്കിയെങ്കിലും ഇളവ് നല്‍കാന്‍ ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
2016 ല്‍ 7,646 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വീണ 2021 ല്‍ ലീഡ് 19,003 വോട്ടുകളായി ഉയര്‍ത്തിയിരുന്നു. വീണ മത്സരിച്ചാല്‍ ആറന്മുള നിലനിര്‍ത്താമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നിലവില്‍ ആരോഗ്യമന്ത്രി കൂടിയാണ് വീണ ജോര്‍ജ്.
2019 ലെ ഉപതിരഞ്ഞെടുപ്പിലാണ് ജെനീഷ് കുമാര്‍ ആദ്യമായി കോന്നിയില്‍ മത്സരിക്കുന്നത്. പിന്നീട് 2021 ലും ജയം ആവര്‍ത്തിച്ചു. ഇത്തവണയും ജെനീഷ് കുമാറിനെ തന്നെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. ഇരുവരും ഉടന്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണ പരിപാടികള്‍ ആരംഭിക്കും.
