1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Menon Sir Name

വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ

VIgilance, CBI, VD Satheesan, Manapatt Foundation, Punarjani Financial fraud
പുതിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ട്രോളി സോഷ്യൽ മീഡിയ. സത്യപ്രതിജ്ഞ സമയത്ത് പേരിനൊപ്പം ജാതിവാൽ ചേർത്തതിനാണ് പരിഹാസം. താൻ നെഹ്‌റുവിയൻ ലെഫ്റ്റ് ആണെന്ന് ഇടയ്ക്കിടെ അവകാശവാദമുന്നയിക്കുന്ന ഒരാളാണോ ഇപ്പോൾ ജാതിപ്പേരുമായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് നിരവധി പേർ ട്രോളി. 
 
മുൻപ് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴെല്ലാം വടശ്ശേരി ദാമോദര സതീശൻ എന്നുപറഞ്ഞാണ് സതീശൻ തുടങ്ങിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്നാണ് പറഞ്ഞത്. പെട്ടന്ന് എവിടെ നിന്നാണ് ഈ ജാതിപ്പേര് പേരിനൊപ്പം ചേർത്തതെന്നാണ് പലരുടെയും സംശയം. 
അടുത്ത ലേഖനം
അക്രമകാരികളായ തെരുവുനായക്കളെ ദയാവധം ചെയ്യാം, തെരുവുകളിൽ നിന്ന് നീക്കണമെന്ന് സുപ്രീം കോടതി