അനുബന്ധ വാര്‍ത്തകള്‍
- വി.ഡി.സതീശൻ പെട്ടന്ന് 'മേനോൻ' സതീശനായി; സമൂഹമാധ്യമങ്ങളിൽ ട്രോൾ
- മുരളീധരന് ആരോഗ്യം മാത്രം, ഫിഷറീസ്, ദേവസ്വം വകുപ്പുകളിൽ വ്യക്തതയായില്ല
- അടിതീരാതെ 'ടീം യുഡിഎഫ്'; വകുപ്പ് വിഭജനം തുലാസിൽ, ഉന്നത വിദ്യാഭ്യാസം ലീഗിന്?
- വാക്ക് പാലിക്കാതെ സതീശൻ; ആശമാർ സമരം തുടരും
- വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ്: രാജ്യത്ത് ആദ്യം, മാതൃക ജപ്പാന്
യുഡിഎഫ് മന്ത്രിസഭയിൽ 13-ാം നമ്പർ കാർ ആർക്കും വേണ്ട !
നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും യുഡിഎഫ് മന്ത്രിമാർ ആരും ഈ 13-ാം നമ്പർ കാറിൽ യാത്ര ചെയ്യാൻ തയ്യാറായിട്ടില്ല
13th Number Car
യുഡിഎഫ് മന്ത്രിസഭയിൽ 13-ാം നമ്പർ കാറിനു അവകാശികളില്ല ! ഭാഗ്യനമ്പറല്ലെന്നു പറഞ്ഞ് പുതിയ മന്ത്രിസഭയിലെ അംഗങ്ങളാരും ഈ കാർ ഉപയോഗിക്കാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ട്.
സത്യപ്രതിജ്ഞ നടക്കുന്ന ദിവസം ടൂറിസം വകുപ്പാണ് മന്ത്രിമാർക്കായുള്ള വാഹനങ്ങൾ ഒരുക്കിയത്. അതിൽ 13-ാം നമ്പർ കാറിന്റെ അരികിലേക്കു മാത്രം ആരും എത്തിയില്ല. ഇതുവരെ ആരും 13-ാം നമ്പർ കാർ വേണമെന്ന് ആവശ്യപ്പെട്ടിട്ടുമില്ല.
നേരത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും യുഡിഎഫ് മന്ത്രിമാർ ആരും ഈ 13-ാം നമ്പർ കാറിൽ യാത്ര ചെയ്യാൻ തയ്യാറായിട്ടില്ല. എന്നാൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് എം.എ.ബേബിയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തോമസ് ഐസക്കും 13-ാ നമ്പർ കാർ ചോദിച്ചുവാങ്ങി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പി.പ്രസാദ് ഈ കാറാണ് ഉപയോഗിച്ചിരുന്നത്.