1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF Victory predicts in Manorama C Voter Exit Poll

യുഡിഎഫ് വൻ വിജയം നേടുമെന്ന് മനോരമ ന്യൂസ് - സീ വോട്ടർ എക്‌സിറ്റ് പോൾ

വടക്കൻ കേരളത്തിലെ ആകെയുള്ള 48 സീറ്റുകളിൽ 33-37 സീറ്റുകൾ യുഡിഎഫ് നേടിയേക്കും

Kerala Assembly Election 2026 Exit Poll, Kerala Election 2026 Results, Exit Poll 2026, Legislative Assembly Elections Exit Poll 2026 Live Updates, Assembly Election 2026 Exit Poll, Kerala Election Exit Poll, West Bengal Election Exit Poll, എക്‌സിറ്റ്
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം പ്രവചിച്ച് മനോരമ ന്യൂസ് - സീ വോട്ടർ എക്‌സിറ്റ് പോൾ ഫലം. യുഡിഎഫിനു 82 മുതൽ 94 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രവചനം. എൽഡിഎഫ് 44-56 സീറ്റുകളിൽ ഒതുങ്ങും. എൻഡിഎയ്ക്കു ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ പ്രവചിക്കുന്നു. 
 
കഴിഞ്ഞ തവണ 40 ശതമാനം വോട്ട് ലഭിച്ച യുഡിഎഫ് ഇത്തവണ അത് 43 ശതമാനമായി ഉയർത്തും. എൽഡിഎഫിനു ഏഴ് ശതമാനം വോട്ട് കുറഞ്ഞ് 38 ശതമാനമാകും വോട്ട് വിഹിതം. എൻഡിഎ 11 ശതമാനത്തിൽ നിന്ന് 14 ലേക്ക് ഉയരുമെന്നും മനോരമയുടെ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. 
 
വടക്കൻ കേരളത്തിലെ ആകെയുള്ള 48 സീറ്റുകളിൽ 33-37 സീറ്റുകൾ യുഡിഎഫ് നേടിയേക്കും. എൽഡിഎഫിനു 1 മുതൽ 15 വരെ സീറ്റുകൾ മാത്രം. മധ്യ കേരളത്തിലെ 53 സീറ്റുകളിൽ 31-35 സീറ്റുകളിൽ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് 18 മുതൽ 22 സീറ്റുകൾ വരെ നേടിയേക്കാം. തെക്കൻ കേരളത്തിലും യുഡിഎഫിനാണ് മനോരമയുടെ സർവേ മുൻതൂക്കം പ്രവചിക്കുന്നത്. ആകെയുള്ള 39 സീറ്റുകളിൽ 18-22 യുഡിഎഫും എൽഡിഎഫിന് 15-19 സീറ്റ് വരെയും നേടാൻ സാധ്യത. എൻഡിഎയ്ക്ക് 1-3 സീറ്റുകൾ പ്രവചിച്ചിരിക്കുന്നത് തെക്കൻ കേരളത്തിലാണ്. 
 
മറ്റു സർവേ ഫലങ്ങൾ 
 
യുഡിഎഫ് 70 മുതൽ 75 സീറ്റുകൾ വരെ നേടി കേരളത്തിൽ ഭരണം പിടിക്കുമെന്ന് മാട്രിസ് എക്സിറ്റ് പോൾ. 60 മുതൽ 65 വരെ സീറ്റുകളാണ് എൽഡിഎഫിനു പ്രവചിക്കുന്നത്. 
 
ആക്സിസ് മൈ ഇന്ത്യയും യുഡിഎഫ് തിരിച്ചുവരവ് പ്രവചിക്കുന്നു. 75 മുതൽ 85 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപിക്കു മൂന്ന് സീറ്റുകൾ വരെ. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേർ പിണറായി വിജയനെ പിന്തുണയ്ക്കുന്നു. വി.ഡി.സതീശനു 21 ശതമാനം പിന്തുണ.
 
പി-മാർക്യു എക്സിറ്റ് പോൾ പ്രകാരം യുഡിഎഫിനു 72 മുതൽ 79 സീറ്റുകൾ വരെ. എൽഡിഎഫിനു 62 മുതൽ 69 സീറ്റുകൾ വരെ. ബിജെപിക്കു സാധ്യത മൂന്ന് സീറ്റിൽ
 
പീപ്പിൾ പൾസ് എക്സിറ്റ് പോളിൽ യുഡിഎഫിനു 75 മുതൽ 85 സീറ്റുകൾ വരെ പ്രവചിക്കുന്നു. എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ. എൻഡിഎ മൂന്ന് സീറ്റുകൾ. 
 
സട്ട ബസാർ സർവേ പ്രകാരം എൽഡിഎഫിനു 56-66 സീറ്റുകൾ. യുഡിഎഫിനു 78-85 സീറ്റുകൾ. എൻഡിഎയ്ക്കു 2-3 സീറ്റുകളിൽ സാധ്യത.
About Writer
WEBDUNIA
അടുത്ത ലേഖനം
അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍