അനുബന്ധ വാര്‍ത്തകള്‍
- Kerala Assembly Election 2026 Exit Poll: ഭരണത്തുടർച്ചയോ ഭരണമാറ്റമോ? എക്‌സിറ്റ് പോൾ ഫലങ്ങൾ നാളെ
- വോട്ടവകാശം നിഷേധിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്; പോസ്റ്റല്‍ ബാലറ്റ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ വിമര്‍ശനം
- സംസ്ഥാനം അതീവ ജാഗ്രതയില്‍; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും പോലും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
- ഇരുണ്ടകാലം?, വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുത്തനെ കൂടി, സംസ്ഥാനത്ത് രാത്രി അരമണിക്കൂർ പവർക്കട്ട് ഏർപ്പെടുത്തി
- 'വൈദ്യുതി ഉപയോഗം റോക്കറ്റ് കുതിപ്പിൽ'; സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിങ്
Kerala Assembly Election 2026, Exit Poll: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എക്‌സിറ്റ് പോൾ
140 സീറ്റുകളുള്ള കേരള നിയമസഭയിലേക്ക് ഏപ്രിൽ ഒൻപതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്
Exit Poll 2026: യുഡിഎഫ് 70 മുതൽ 75 സീറ്റുകൾ വരെ നേടി കേരളത്തിൽ ഭരണം പിടിക്കുമെന്ന് മാട്രിസ് എക്‌സിറ്റ് പോൾ. 60 മുതൽ 65 വരെ സീറ്റുകളാണ് എൽഡിഎഫിനു പ്രവചിക്കുന്നത്.
ആക്‌സിസ് മൈ ഇന്ത്യയും യുഡിഎഫ് തിരിച്ചുവരവ് പ്രവചിക്കുന്നു. 75 മുതൽ 85 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ബിജെപിക്കു മൂന്ന് സീറ്റുകൾ വരെ. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 33 ശതമാനം പേർ പിണറായി വിജയനെ പിന്തുണയ്ക്കുന്നു. വി.ഡി.സതീശനു 21 ശതമാനം പിന്തുണ.
കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിനു ശേഷം എൽഡിഎഫിനു അടിതെറ്റുമോ? അതോ പത്ത് വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിക്കുമോ? എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
പി-മാർക്യു എക്‌സിറ്റ് പോൾ പ്രകാരം യുഡിഎഫിനു 72 മുതൽ 79 സീറ്റുകൾ വരെ. എൽഡിഎഫിനു 62 മുതൽ 69 സീറ്റുകൾ വരെ. ബിജെപിക്കു സാധ്യത മൂന്ന് സീറ്റിൽ.
പീപ്പിൾ പൾസ് എക്‌സിറ്റ് പോളിൽ യുഡിഎഫിനു 75 മുതൽ 85 സീറ്റുകൾ വരെ പ്രവചിക്കുന്നു. എൽഡിഎഫിനു 55 മുതൽ 65 സീറ്റുകൾ വരെ. എൻഡിഎ മൂന്ന് സീറ്റുകൾ.
സട്ട ബസാർ സർവേ പ്രകാരം എൽഡിഎഫിനു 56-66 സീറ്റുകൾ. യുഡിഎഫിനു 78-85 സീറ്റുകൾ. എൻഡിഎയ്ക്കു 2-3 സീറ്റുകളിൽ സാധ്യത.