1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. udf allegation kozhikode strong room

യുഡിഎഫ് വാദം പൊളിയുന്നു; കോഴിക്കോട് സീൽ ചെയ്ത സ്‌ട്രോങ് റൂം തുറന്നിട്ടില്ല

ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ പറഞ്ഞു

Congress
കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് വാദം പൊളിയുന്നു. സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്. റിട്ടേണിങ് ഓഫീസർ യുഡിഎഫ് ആരോപണം തള്ളുകയും വിഷയത്തിൽ വിശദീകരണം നൽകുകയും ചെയ്തു. 
 
ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ് വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചു.
 
' മെറ്റീരിയൽ റൂം ഓപ്പൺ ചെയ്യുന്നുണ്ട് എന്നാണ് ആർഒ (റിട്ടേണിങ് ഓഫീസർ) അറിയിച്ചത്. ഒൻപത് മണിയാകുമ്പോഴേക്കും എത്തണമെന്ന് പറഞ്ഞു. ഫോം 17 വേരിഫിക്കേഷൻ ആണെന്നാണ് പറഞ്ഞത്,' യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ പറഞ്ഞു. ഇതിൽ നിന്ന് തന്നെ മെറ്റീരിയൽ റൂമാണ് തുറന്നതെന്നും സ്‌ട്രോങ് റൂം അല്ലെന്നും വ്യക്തമാണ്.
അടുത്ത ലേഖനം
ജപ്പാനില്‍ വന്‍ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്