തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും
തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവച്ച് പി വി അന്‍വര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും മെയ് 15 നുള്ളില്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും ഇനി ഇല്ലെന്ന് പറഞ്ഞ അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയുടെ പിന്തുണ ഉണ്ടായില്ലെന്നും കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് അവര്‍ അറിയിച്ചതെന്നും ഈ സാഹചര്യത്തിലാണ് താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും അന്‍വര്‍ പറഞ്ഞു.