അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീ വോട്ടർമാർ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകാം; തിരഞ്ഞെടുപ്പ് വിദഗ്ധൻ യശ്വന്ത് ദേശ്മുഖ്
- വാല്‍പ്പാറ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ്; വാഹനത്തിന് തകരാര്‍ ഇല്ലെന്ന് ആര്‍ടിഒ
- ചൂടില്‍ നേരിയ ആശ്വാസം; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ഒരുമിച്ചിരുന്ന് മദ്യപിച്ച് ഭക്ഷണം കഴിക്കുന്നതിനിടെ തര്‍ക്കം; പാലക്കാട് സഹോദരിയുടെ മകന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു
- സ്വത്ത് തര്‍ക്കത്തെച്ചൊല്ലി ബിജെപി-സിപിഐഎം സംഘര്‍ഷം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
'അവിടെയും ബോറടിച്ചു'; തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി.അൻവർ, ഇനി പുതിയ പാർട്ടി
തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ. എറണാകുളം കളമശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചതായി അൻവർ അറിയിച്ചത്.
ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ലെന്ന പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചെന്ന് അൻവർ പറഞ്ഞു.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ചെന്നും അൻവർ വ്യക്തമാക്കി.