1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. TG Mohandas BJP Delhi Protest

സമരക്കാർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, വെടിവെച്ച് കൊല്ലും; വിദ്യാർഥി സമരത്തിനെതിരെ ടി.ജി.മോഹൻദാസ്

സമരത്തിൽ ബലാത്സംഗം നടക്കുമെന്നും മോഹൻദാസ് പറഞ്ഞു

TG Mohandas, Delhi Protest, TG Mohandas BJP Delhi Protest, ടി.ജി.മോഹൻദാസ്
TG Mohandas

ഡൽഹിയിൽ നടന്ന വിദ്യാർഥി സമരത്തിനെതിരെ വിഷംതുപ്പി ആർഎസ്എസ് അനുകൂലി ടി.ജി.മോഹൻദാസ്. സമരത്തിനു വന്ന പെൺകുട്ടികൾക്കു ബലാത്സംഗം ഇഷ്ടമാണെന്നും സമരക്കാരെ വെടിവെച്ച് കൊല്ലുമെന്നും മോഹൻദാസ് പറഞ്ഞു. 
 
' ഈ സാഹചര്യത്തിൽ ഞാൻ ആയിരുന്നുവെങ്കിൽ ആ ഭാഗത്ത് കർഫ്യു പ്രഖ്യാപിക്കും. ജന്തർ മന്തർ സ്ഥലത്ത് ഒരു നാല് സ്‌ക്വയർ കിലോമീറ്ററിൽ കർഫ്യു ഏർപ്പെടുത്തും. ജനക്കൂട്ടത്തോടു പിരിഞ്ഞ് പോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും, കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് ഈ രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും,' മോഹൻദാസ് പറഞ്ഞു. 
 
സമരത്തിൽ ബലാത്സംഗം നടക്കുമെന്നും മോഹൻദാസ് പറഞ്ഞു. ഇങ്ങനെയുള്ള സമരത്തിൽ കൂട്ട ബലാത്സംഗം നടക്കുമെന്നും അത് ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ ഉള്ളതിനാൽ ആർക്കും പരാതിയുണ്ടാകില്ലെന്നും ടി.ജി.മോഹൻദാസ് പറയുന്നുണ്ട്. എല്ലാം കാണിക്കാൻ വേണ്ടി ചെറിയ വസ്ത്രങ്ങൾ ധരിച്ചാണ് പെൺകുട്ടികൾ വരുന്നതെന്നും മോഹൻദാസ് ഈ വീഡിയോയിൽ പറയുന്നു. ഇയാൾക്കെതിരെ ഉടൻ കേസെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്ന ആവശ്യം. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
E20 ജനതാ പാര്‍ട്ടി: സിജെപിക്ക് ശേഷം ഇന്ത്യയുടെ എത്തനോള്‍ ഇന്ധന നയത്തെ ലക്ഷ്യം വച്ചുള്ള പുതിയ ഇന്റര്‍നെറ്റ് പ്രസ്ഥാനം