സമരക്കാർക്കെതിരെ കാലാവധി കഴിഞ്ഞ ടിയർ ഗ്യാസ് ഷെല്ലുകൾ ഉപയോഗിക്കുന്നതായി ആരോപണം (വീഡിയോ)
സമരക്കാർക്കെതിരെ കാലാവധി കഴിഞ്ഞ ടിയർ ഗ്യാസ് ഷെല്ലുകൾ ഡൽഹി പൊലീസ് ഉപയോഗിച്ചതായും ആരോപണമുയർന്നിട്ടുണ്ട്
സിജെപി സമരത്തെ അടിച്ചമർത്താൻ മോദി സർക്കാർ. ഡൽഹിയിൽ കൂടുതൽ സിആർപിഎഫ് സംഘങ്ങളെ വിന്യസിച്ചു. സമാധാനപരമായി സമരം നടത്തുന്ന വിദ്യാർഥികളെ പൊലീസ് തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്.
സമരക്കാർക്കെതിരെ കാലാവധി കഴിഞ്ഞ ടിയർ ഗ്യാസ് ഷെല്ലുകൾ ഡൽഹി പൊലീസ് ഉപയോഗിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. ഇതിന്റെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സമരത്തിൽ പങ്കെടുക്കുന്ന ഒരു യുവാവാണ് പൊലീസ് സമരക്കാർക്കെതിരെ പ്രയോഗിച്ച ടിയർ ഗ്യാസ് ഷെല്ലിന്റെ ചിത്രം പുറത്തുവിട്ടത്.
2025 ഡിസംബറിൽ കാലാവധി കഴിഞ്ഞ ടിയർ ഗ്യാസ് ഷെല്ലാണ് ഇയാൾ വീഡിയോയിൽ കാണിക്കുന്നത്. സമരവേദിയിൽ നിന്ന് ലഭിച്ചതാണിത്. കാലാവധി കഴിഞ്ഞ ടിയർ ഗ്യാസ് ആരോഗ്യത്തിനു വലിയ രീതിയിൽ ദോഷകരമാണ്.