സ്ത്രീകളെ സൗജന്യമായി കൊണ്ടുപോകുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്റ്റിക്കറുകള്‍ ഒട്ടിക്കും
തിരുവനന്തപുരം: സ്ത്രീകളെ കയറ്റുന്ന സൗജന്യ യാത്രയുടെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്റ്റിക്കറുകള്‍ പതിക്കാന്‍ തീരുമാനം. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലുള്ളതായതുകൊണ്ടാണ് സ്റ്റിക്കറുകള്‍ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല.
പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് സര്‍ക്കാര്‍ പുറത്തുവിടും. തിങ്കളാഴ്ച രാവിലെ 8.30 ന് തമ്പാനൂരില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് യാത്ര ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
പ്രായമോ വരുമാനമോ പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും സൗജന്യ യാത്ര നല്‍കുന്നതിനുള്ള പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. സൗജന്യ യാത്രയിലൂടെ കെഎസ്ആര്‍ടിസിക്ക് വാര്‍ഷിക വരുമാന നഷ്ടമായ 800 കോടി രൂപ സര്‍ക്കാര്‍ നികത്തും.