അനുബന്ധ വാര്‍ത്തകള്‍
- 'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ
- ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ
- പിണറായി നനഞ്ഞ കോഴിയെ പോലെയെന്ന് ജി സുധാകരന്, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യത സുധാകരനില്ലെന്ന് എച്ച് സലാം
- സംസ്ഥാനത്ത് ഷിഗല്ല പടരുന്നു
- പൊന്മുടി റോഡില്‍ അപകടം പതിയിരിക്കുന്നു; ബൈക്ക് യാത്രക്കാര്‍ സൂക്ഷിക്കുക!
KSRTC: സൗജന്യ യാത്ര, സർക്കാരിനു നഷ്ടം 57 കോടി
ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകൾ കെഎസ്ആർടിസി കൈമാറിയിരുന്നു
KSRTC: സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതി കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കിയാൽ സംസ്ഥാന സർക്കാരിനു നഷ്ടം 57 കോടി. ഓർഡിനറി സർവീസുകളിൽ മാത്രമായി മൂന്ന് മാസത്തേക്ക് നടപ്പിലാക്കുമ്പോഴാണ് ഈ നഷ്ടം വരുന്നത്. നിലവിൽ ഓർഡിനറി സർവീസുകളിൽ മാത്രമാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ജൂൺ 15 മുതൽ പദ്ധതിക്കു തുടക്കമാകും.
ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകൾ കെഎസ്ആർടിസി കൈമാറിയിരുന്നു. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ മൂന്ന് മാസത്തെ നഷ്ടം 112 കോടിരൂപയാണ്. സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്.
അതേസമയം സാമ്പത്തിക നഷ്ടം കെ.എസ്.ആർ.ടി.സിക്കു ഉണ്ടാകില്ലെന്നാണ് സർക്കാർ പറയുന്നത്. നഷ്ടം വഹിക്കുക സംസ്ഥാന സർക്കാർ ആയിരിക്കും. നിലവിൽ കെ.എസ്.ആർ.ടി.സിക്കു എല്ലാ മാസവും സർക്കാരാണ് ധനസഹായം നൽകുന്നത്. സൗജന്യയാത്ര കൂടി നടപ്പിലാക്കിയാൽ ഇപ്പോൾ കൊടുക്കുന്നതിലും കൂടുതൽ കെ.എസ്.ആർ.ടി.സിക്കായി സർക്കാർ നൽകേണ്ടിവരും.