അനുബന്ധ വാര്‍ത്തകള്‍
- 'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന് കല്യാണ്‍
- V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്
- Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം
- മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, കാതോര്‍ത്ത് കേരളം
- മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എംഎല്‍എമാരുടെ എണ്ണം മാത്രമല്ല ജനവികാരവും ഹൈക്കമാന്‍ഡ് പരിഗണിക്കും: കെ മുരളീധരന്
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതിനു ശേഷമുള്ള ആദ്യമന്ത്രിസഭാ യോഗത്തിനു പിന്നാലെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് മീഡിയ റൂമില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്. ജപ്പാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മാതൃക പഠിച്ച് വയോജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര പദ്ധതികള്‍ തയ്യാറാക്കും. കേരളം ഒരു പരിഷ്കൃത സമൂഹമാണെന്ന് ലോകത്തോട് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന തരത്തില്‍ മുതിര്‍ന്ന പൗരന്മാരെ കരുതലോടെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആദ്യഘട്ടമായി ഓണറേറിയത്തില്‍ 3000 രൂപ വര്‍ദ്ധിപ്പിക്കും. ഇതോടെ ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 9000 രൂപയില്‍ നിന്നും 12000 രൂപയായി ഉയരും. ഇവരുടെ വിരമിക്കല്‍ ആനുകൂല്യങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത ഒരു മാസത്തിനുള്ളില്‍ കൈക്കൊള്ളും. അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പാചക തൊഴിലാളികള്‍ക്കും 1000 രൂപ വീതം വേതനം വര്‍ദ്ധിപ്പിക്കും. പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനവും 1000 രൂപ വര്‍ദ്ധിപ്പിക്കും.
സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ സാമ്പത്തിക വിദഗ്ധരുടെ പിന്തുണയോടെ ധവളപത്രം പ്രസിദ്ധീകരിക്കും. നവകേരള സദസ്സിനിടെയുണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കും. മഴക്കാല മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികളും മന്ത്രിസഭ പരിശോധിച്ചു. ഇന്ധനവില വര്‍ദ്ധനയുടെ സാമ്പത്തിക ആഘാതം സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.