1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Free travel for women in KSRTC will be available only in ordinary classes

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രമാകും; വരുമാന പരിധിയില്ലാതെ യാത്ര

Free travel for women in KSRTC
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രമാകും. വരുമാന പരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിക്കും. കര്‍ണാടക, പഞ്ചാബ്, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസ്സുകളില്‍ പ്രത്യേക കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ ഇതില്ലാതെ സൗജന്യമായിരിക്കും യാത്ര അനുവദിക്കുന്നത്.
 
തമിഴ്‌നാട്ടിലും ഇത്തരത്തിലാണ് യാത്ര ഉള്ളത്. സംസ്ഥാനത്ത് 4700 കെഎസ്ആര്‍ടിസി ബസ്സുകള്‍ ആണുള്ളത്. ഇതില്‍ മൂവായിരത്തോളം ഓര്‍ഡിനറി ബസ്സുകള്‍ ആണ്. നിലവില്‍ ഓര്‍ഡിനറി ബസ്സുകളില്‍ ദിവസവും 700 മുതല്‍ 1000 പേരാണ് യാത്ര ചെയ്യുന്നത്. സൗജന്യ യാത്ര നടപ്പാക്കിയാല്‍ മാസം 90 കോടിയോളം രൂപ അധിക ബാധ്യതയുണ്ടാകും.
 
നിലവില്‍ ശമ്പളത്തിന് 50 കോടിയും പെന്‍ഷന്‍ 80 കോടിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്ത്രീകള്‍ സൗജന്യ യാത്ര ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളായ പുരുഷന്മാരും യാത്രചെയ്യുമെന്നും ഇത് അധിക വരുമാനം ഉണ്ടാക്കുമെന്നുമാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന്; സമവായമായി, ലത്തീൻ സഭ പ്രതിഷേധം അറിയിക്കും