അനുബന്ധ വാര്‍ത്തകള്‍
- 'മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കോള്‍ ലഭിച്ചു'; ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ പൂക്കി മുഖ്യമന്ത്രി എഡിറ്റിന് പിന്നിലെ ആള് ഇതാണ്
- പുതിയ സര്‍ക്കാര്‍ അധികാരമേറ്റു, പക്ഷേ 13-ാം നമ്പര്‍ കാര്‍ ആര്‍ക്കും വേണ്ട
- മില്‍മ പാല് വില ലിറ്ററിന് നാല് രൂപ വര്‍ദ്ധിപ്പിച്ചു; ജൂണ്‍ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും
- എൽഡിഎഫ് സർക്കാരിന്റെ സമയത്ത് 14 തവണ കുടിയൊഴിപ്പിക്കൽ ശ്രമം; അതിക്രമം പാടില്ലെന്ന് പിണറായി നിർദേശം നൽകി, പക്ഷേ ഇന്ന് !
- യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും അവരുടെ വകുപ്പുകളും
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു
തിരുവനന്തപുരം- കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും മരവിപ്പിച്ചു. വര്‍ഷങ്ങളായി സ്വന്തം ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ സാധാരണക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം.
സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിച്ച് പിന്‍വലിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുറ്റികള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള 'വിഷന്‍ 2031' പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും.