25 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ്: 43 കാരൻ പിടിയിൽ
സ്ത്രീകളുമായി അടുപ്പത്തിലായ ശേഷം ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതുമാണ് ഇയാളുടെ രീതി
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ പലചരക്കുകട ഉടമ അറസ്റ്റിൽ. സേലം കൊണ്ടെല്ലാം പട്ടിപ്പുത്തൂർ സ്വദേശി മണികണ്ഠനാണ് (43) അറസ്റ്റിലായത്.
സ്ത്രീകളുമായി അടുപ്പത്തിലായ ശേഷം ഫോണിലൂടെ ബന്ധം ഉറപ്പിക്കുകയും ഇവരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുന്നതുമാണ് ഇയാളുടെ രീതി. 25ൽ ഏറെ സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. ദൃശ്യങ്ങൾ കാട്ടി പണം ആവശ്യപ്പെടുകയും ലഹരിക്കടത്തിന് കൂട്ടുനിൽക്കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്.
ഇയാൾ പണം ആവശ്യപ്പെട്ട സ്ത്രീകളിൽ ഒരാളാണ് പൊലീസിൽ പരാതി നൽകിയത്. സ്ത്രീയും മണികണ്ഠനുമായുള്ള സംഭാഷണത്തിന്റെ വിഡിയോ പൊലീസ് തെളിവായി ശേഖരിച്ചു.