അനുബന്ധ വാര്‍ത്തകള്‍
- ആരോഗ്യമന്ത്രി ജില്ലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല; നിപ പ്രതിരോധം പാളിയോ?
- യു ടേൺ സതീശൻ ! കെ.ബി.പ്രദീപിനെ രാജിവപ്പിച്ചു
- ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാസമാജം
- ശബരിമല സ്വര്‍ണ്ണം കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
- സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ അവധി ചോദിച്ചു; ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി
തൃശൂരിൽ ഷിഗെല്ല
നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം
തൃശൂരിലും ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിൽ യാത്ര പോയി വന്നതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
നാല് വയസ്സുള്ള പെൺകുട്ടിക്കും ഏഴ് വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം. കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളുടെ വീട്ടുകാർ ഉൾപ്പെടെ സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം ജില്ലകളിൽ ഒരേസമയം ഷിഗെല്ല റിപ്പോർട്ട് ചെയ്യുന്നത്. അധ്യയന വർഷം ആരംഭിക്കും മുൻപ് സംസ്ഥാനത്തെ സ്‌കൂളുകളുടെ ജലസ്രോതസുകളുടെ ശുദ്ധീകരണം കൃത്യമായി നടക്കാത്തത് ഷിഗെല്ല വ്യാപനത്തിനു കാരണമായിട്ടുണ്ടെന്ന് ആരോപണമുണ്ട്.
അടുത്ത ലേഖനം