ദുരിതാശ്വാസ ക്യാംപുകളിലുള്ളവർ ഭക്ഷണം കഴിക്കുന്നത് സ്വന്തം കാശ് കൊണ്ട് വാങ്ങി; ദുരിതക്കയം
ചങ്ങനാശേരിയിലെ ക്യാംപിലാണ് ദുരിതം
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകൾ ദുരിതക്കയം. മിക്കയിടത്തും അവശ്യ സാധനങ്ങളില്ല. കോട്ടയത്തെ ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണം പോലും കിട്ടാതെ നൂറുകണക്കിനു ആളുകൾ.
ചങ്ങനാശേരിയിലെ ക്യാംപിലാണ് ദുരിതം. കൈയിൽ നിന്ന് കാശെടുത്ത് കുട്ടികൾക്കു ഭക്ഷണം വാങ്ങി നൽകിയെന്ന് മാതാപിതാക്കൾ പറഞ്ഞു.
' കൈയിൽ നിന്ന് കാശ് കൊടുത്താണ് പിള്ളേർക്ക് ഭക്ഷണം വാങ്ങി നൽകിയത്. രാത്രി വിശന്നപ്പോൾ സ്‌കൂളിലെ സാറ് കൊണ്ട് പോയി ബ്രഡും പഴവും കൊടുത്തു. ഞങ്ങൾ വലിയവരാരും ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല,' ഒരു സ്ത്രീ പറഞ്ഞു.
മിക്ക ദുരിതാശ്വാസ ക്യാംപുകളും സർക്കാർ അനാസ്ഥയെ തുടർന്ന് ദുരിതക്കയത്തിലാണ്. അതേസമയം ക്യാംപുകളിൽ ഒരു കുറവുമില്ലെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്നും പറഞ്ഞത്. നിരവധി ക്യാംപുകളിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയപ്പോൾ ആണ് 'എല്ലായിടത്തും എല്ലാം ഉണ്ട്' എന്നുപറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറിയത്.