ദേശീയതലത്തിൽ ഒരു മത്സരമെങ്കിലും താങ്കൾ നടത്തിയിട്ടുണ്ടോ?, കോമൺവെൽത്ത് ഗെയിംസിലെ സഹ ആതിഥേയത്വം ചോദിച്ച കോൺഗ്രസ് എം പിയെ കടന്നാക്രമിച്ച് ബബിത ഫോഗട്ട്
ഹരിയാനയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സഹ ആതിഥേയത്വമെങ്കിലും നല്‍കേണ്ടതായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു.
<img style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" class="imgCont" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2026-08/05/full/1785922955-695.jpg" align="center" title="Haryana Wins Medals, Gujarat Gets Projects" :="" babita="" phogat="" hits="" back="" at="" deepender="" hooda="" over="" cwg="" 2030="" host"="" width="1200" height="675" alt="CWG 2030 Hosting Controversy, Babita Phogat, Deepender Hooda CWG 2030, Haryana Wins Medals Gujarat Gets Projects, Ahmedabad Commonwealth Games 2030 Politics">
2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ (CWG 2030) ആതിഥേയത്വം ഗുജറാത്തിലെ അഹമ്മദാബാദിന് നല്‍കിയതിനെതിരെ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസ് എം പി ദീപേന്ദര്‍ സിംഗ് ഹൂഡയ്ക്ക് മറുപടിയുമായി മുന്‍ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട്. മെഡല്‍ നേടുന്നത് ഹരിയാനയാണെങ്കിലും വന്‍കിട കായിക പദ്ധതികളെല്ലാം ലഭിക്കുന്നത് ഗുജറാത്തിനാണെന്നായിരുന്നു പാര്‍ലമെന്റില്‍ ദീപേന്ദര്‍ സിങിന്റെ വിമര്‍ശനം. ഹരിയാനയ്ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സഹ ആതിഥേയത്വമെങ്കിലും നല്‍കേണ്ടതായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു.
ദീപേന്ദര്‍ സിങ് ഹൂഡയുടെ വിമര്‍ശനങ്ങള്‍ക്ക് എക്‌സിലാണ് ബബിത ഫോഗട്ട് മറുപടി നല്‍കിയത്. 2010ല്‍ ഡല്‍ഹിക്ക് ആതിഥേയത്വം നല്‍കിയപ്പൊള്‍ ഈ കാര്യം എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യമാണ് ബബിത ഫോഗാട്ട് ഉയര്‍ത്തിയത്. ആ സമയത്ത് ഹരിയാന റെസ്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായിരുന്നു ദീപേന്ദര്‍ സിങ്ങെന്നും ബബിത കുറിച്ചു.ALSO READ: വിവാഹസമ്മാനമായി സാരിയും ഒരു പവന്‍ സ്വര്‍ണവും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്പ്‌ടോപ്പ്: വിജയ് സര്‍ക്കാരിന്റെ ബജറ്റ്
2010ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയ്ക്ക് അനുവദിച്ചപ്പോള്‍ എന്തുകൊണ്ട് ശബ്ദമുയര്‍ത്തിയില്ല. ഹരിയാനയുടെ കായികരംഗത്തിന് എന്ത് സംഭാവനയാണ് താങ്കള്‍ നല്‍കിയത്. ഒരു അന്താരാഷ്ട്ര കായികമേള നടക്കുമ്പോള്‍ അത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ മാത്രം ആഘോഷമല്ല, മറിച്ച് ഇന്ത്യ എന്ന രാജ്യത്തിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും സ്വന്തം ഭരണകാലത്ത് ഒരു ദേശീയതല മത്സരം പോലും സംഘടിപ്പിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പാര്‍ലമെന്റിന് മുന്നില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ബബിത കടന്നാക്രമിച്ചു.
ഹരിയാനയില്‍ നിന്നുള്ള പാര്‍ലമെന്റ് എം പിയായ ദീപേന്ദര്‍ ഹൂഡ ഹരിയാനയെ 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സഹ ആതിഥേയരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ 15-20 വര്‍ഷങ്ങളിലായി പ്രധാന സ്‌പോര്‍ട്‌സ് ഇവന്റുകളില്‍ ഹരിയാനക്കാരാണ് ഇന്ത്യയുടെ മെഡലുകളില്‍ 50 ശതമാനം സംഭാവന ചെയ്യുന്നതെന്നും ഹരിയാനയെ അതിനാല്‍ കോമണ്‍വെല്‍ത്ത് ആതിഥേയത്വത്തിന് പരിഗണിക്കണമെന്നുമായിരുന്നു ദീപേന്ദര്‍ സിങ്ങിന്റെ ആവശ്യം.ALSO READ: രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി