1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bangladesh warns india that relations will be affected if sheikh hasina addresses media

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം ഇന്ന് ദില്ലിയിൽ, ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ബംഗ്ലാദേശ്

രാഷ്ട്രീയ പദ്ധതി ഹസീന ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അവാമി ലീഗ് വ്യക്തമാക്കുന്നത്.

sheikh hasina
ഇന്ത്യയില്‍ അഭയം തേടിയ ശേഷം ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ആദ്യമായി മാധ്യമങ്ങളുടെ മുന്നിലേക്ക്. കലാപാനന്തരം ഇന്ത്യയില്‍ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീന ഇന്ന് വൈകീട്ട് 6 മണിക്കാണ് ഹസീനാസ് ഹോം കമിംഗ് എന്ന പരിപാടിയിലൂടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുക. ഹസീനയുടെ ഇന്നത്തെ പരിപാടി വാര്‍ത്താസമ്മേളനം ആയി മാറുമെന്നാണ് അവാമി ലീഗ് പ്രതികരിച്ചത്. രാഷ്ട്രീയ പദ്ധതി ഹസീന ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അവാമി ലീഗ് വ്യക്തമാക്കുന്നത്.
 
അതേസമയം വാര്‍ത്താസമ്മേളനവുമായി മുന്നോട്ട് പോവുകായണെങ്കില്‍ അത് ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്. എന്നാല്‍ പരിപാടിയുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. രാഷ്ട്രീയ അഭയം തേടി 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
 
ബംഗ്ലാദേശ് കലാപത്തിന് പിന്നാലെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഷെയ്ക്ക് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തില്‍ ഇന്ത്യ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും നിയമനടപടി നേരിടുമെന്നുമായിരുന്നു നേരത്തെ ഹസീന വ്യക്തമാക്കിയിരുന്നത്. അതിനാല്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ ബംഗ്ലാദേശിലേക്കുള്ള മടങ്ങിപോക്ക് പ്രഖ്യാപനമുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Typhoon Dolphin: കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് ! ടൈഫൂൺ ഡോൾഫിൻ കേരളത്തിനു പണിയാകുമോ?