1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Numbers decreased in Government Schools

സ്‌കൂളുകളിൽ 1.23 ലക്ഷം കുട്ടികൾ കുറഞ്ഞു

സർക്കാർ-എയ്ഡഡ് മേഖലയിൽ മാത്രം കഴിഞ്ഞ അധ്യയന വർഷത്തെക്കാൾ 1,31,368 കുട്ടികൾ കുറഞ്ഞു

High school class time extended,Kerala school timing change,30-minute extension in class hours,High school new timetable,School hours increased in Kerala,ഹൈസ്കൂൾ ക്ലാസ്സുകൾക്ക് 30 മിനിറ്റ് കൂട്ടി,സ്കൂൾ സമയം കൂട്ടുന്നു കേരളം,കേരള സ്കൂളുകളിൽ പുതിയ ടൈംട
സർക്കാർ സ്‌കൂളുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ഈ അധ്യയന വർഷത്തിൽ കുറഞ്ഞതായി കണക്കുകൾ. സർക്കാർ, എയ്ഡഡ് മേഖലയിലെ സ്‌കൂളുകളിൽ ഈ അധ്യയനവർഷം പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുണ്ട്. 
 
സർക്കാർ-എയ്ഡഡ് മേഖലയിൽ മാത്രം കഴിഞ്ഞ അധ്യയന വർഷത്തെക്കാൾ 1,31,368 കുട്ടികൾ കുറഞ്ഞു. സർക്കാർ സ്‌കൂളുകളിൽ മാത്രം മുൻ വർഷത്തെക്കാൾ 1,23,508 വിദ്യാർത്ഥികളുടെ കുറവാണ് ഈ അധ്യയനവർഷം രേഖപ്പെടുത്തിയത്. പക്ഷെ 1031 അൺ-എയ്ഡഡ് സ്‌കൂളുകളിലായി 7860 കുട്ടികൾ വർധിച്ചു. ഒന്നാം ക്ലാസ് പ്രവേശനത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. 31481 വിദ്യാർത്ഥികളുടെ കുറവാണ് കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ ഉണ്ടായിരിക്കുന്നത്.
 
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കായിരുന്നു. സർക്കാർ മാറിയതാണ് ഇപ്പോഴത്തെ ഇടിവിനു കാരണമെന്നാണ് വിലയിരുത്തൽ. 
അടുത്ത ലേഖനം
തൃശൂരിൽ ഷിഗെല്ല