1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. FSSAI Bans Sale of Popular Liquor Brands Over Labelling and Flavouring Violations

ജനപ്രിയ മദ്യബ്രാൻഡുകൾക്ക് എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക്; ഓൾഡ് മോങ്ക്, മക്‌ഡൊവെൽസ് ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്കെതിരെ നടപടി

നടപടിയുടെ ഭാഗമായി മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ വിവിധ നിര്‍മ്മാണശാലകളില്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

FSSAI, Old Monk, McDowell's No.1, Royal Challenge, Antiquity Blue, Bagpiper Deluxe Whisky,Liquor Ban India, Food Safety India, Alcohol Regulations
രാജ്യത്തെ പ്രമുഖ മദ്യബ്രാന്‍ഡുകളിലെ ചില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). അനുവദനീയമല്ലാത്ത രീതിയില്‍ കൃത്രിമ ഫ്‌ലേവറുകള്‍ ഉപയോഗിച്ചതും ലേബലുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതുമാണ് നടപടിക്ക് കാരണമെന്ന് എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.
 
രാജ്യത്തെ ജനപ്രിയ മദ്യങ്ങളായ Old Monk, McDowell's No.1, Bagpiper Deluxe Whisky, Antiquity Blue Whisky, Royal Challenge Whisky, Old Cask Deluxe XXX Rum, Central Province Whisky, McDowell's Celebration Rum തുടങ്ങിയവ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. എല്ലാ ഉല്പന്നങ്ങള്‍ക്കുമുള്ള വിലക്കല്ല മറിച്ച് ക്രമക്കേട് കണ്ടെത്തിയ പ്രത്യേക നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് നടപടി ബാധകമാകുക. എഫ്.എസ്.എസ്.എ.ഐയുടെ പരിശോധനയില്‍ ചില നിര്‍മാതാക്കള്‍ സ്വാഭാവിക രീതിയില്‍ മദ്യം പഴുപ്പിക്കുന്നതിന് പകരം ഫ്‌ലേവറുകള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. ഓള്‍ഡ് മോങ്കിന്റെ The Legend, Gold Reserve, XXX Matured Rum എന്നീ വകഭേദങ്ങള്‍ 7 വര്‍ഷം പഴക്കമുള്ളത് എന്ന അവകാശമാണ് ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത് കൃത്രിമമായി ഫ്‌ലേവര്‍ ചെയ്തതാണെന്ന് കണ്ടെത്തി. 
 
നടപടിയുടെ ഭാഗമായി മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ വിവിധ നിര്‍മ്മാണശാലകളില്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ചില കമ്പനികള്‍ക്ക് നോട്ടീസുകളും നല്‍കിയിട്ടുണ്ട്. അതേസമയം United Spirits (Diageo India) ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ നടപടിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ ഉല്പന്നങ്ങളുടെ ലേബലുകള്‍ നിലവിലെ ചട്ടങ്ങള്‍ പാലിച്ചാണ് ചെയ്തിട്ടുള്ളതെന്ന് ഇവര്‍ അവകാശപ്പെടുന്നു.ALSO READ: ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം ഇന്ന് ദില്ലിയിൽ, ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ബംഗ്ലാദേശ്
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി