അനുബന്ധ വാര്‍ത്തകള്‍
- മകളുമായുള്ള അടുപ്പം ഇഷ്ടപ്പെട്ടില്ല; അനീഷിനെ തടഞ്ഞുവച്ച് നെഞ്ചിലും മുതുകിലും കുത്തി
- അനീഷിനെ കൊല്ലാന്‍ നേരത്തെ തീരുമാനിച്ചിരുന്നു; ഭാര്യയും മകളും കൊല്ലരുതെന്ന് പറഞ്ഞ് കെഞ്ചി, സൈമണ്‍ കേട്ടില്ല
- പുലര്‍ച്ചെ അസാധാരണ ഫോണ്‍ കോള്‍; അനീഷിന്റെ അമ്മയ്ക്ക് പന്തികേട് തോന്നി, മകന് വീട്ടിലില്ലെന്ന് അറിഞ്ഞത് അപ്പോള്‍
- പേട്ട കൊലപാതക കേസില്‍ പ്രതിയുടെ മൊഴി കളവാണെന്ന് പൊലീസ്
- പേട്ട കൊലപാതക കേസില്‍ ട്വിസ്റ്റ് ! മകളുടെ ആണ്‍സുഹൃത്തിനെ കുത്തിയത് കള്ളനാണെന്ന് കരുതിയല്ല, സൈമണ്‍ അകത്തുകയറിയത് മുറി ചവിട്ടിത്തുറന്ന്
എല്ലാം ആസൂത്രിതം ! അനീഷ് രാത്രിയില്‍ വീട്ടില്‍ വരാറുണ്ടെന്ന് മനസിലാക്കി ലാലന്‍; ആക്രമിക്കാനായി ഉറങ്ങാതിരുന്നു
തിരുവനന്തപുരം പേട്ടയില്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ രാത്രികളില്‍ തന്റെ വീട്ടില്‍ വരാറുണ്ടെന്ന് പ്രതിയായ സൈമണ്‍ ലാലന്‍ മനസിലാക്കി. അനീഷിനെ കൊലപ്പെടുത്താന്‍ സൈമണ്‍ ലാലന്‍ ഉറങ്ങാതെ ഇരിക്കുകയായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിനിടെ അനീഷ് എത്തിയേക്കുമെന്ന നിഗമനത്തില്‍ ലാലന്‍ രാത്രിയില്‍ ഉറങ്ങാതെ കാത്തിരുന്നതായും പൊലീസ് പറയുന്നു.
ചൊവ്വാഴ്ച രാത്രി അനീഷിന്റെ ഫോണില്‍ നിന്ന് രാത്രി 1.37 വരെ പെണ്‍സുഹൃത്തിന്റെ ഫോണിലേക്ക് കോളുകള്‍ വന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കാം അനീഷ് സൈമണ്‍ ലാലന്റെ വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. ഉറങ്ങാതിരിക്കുകയായിരുന്ന സൈമണ്‍ ലാലന്‍ അനീഷിനെ മനപ്പൂര്‍വ്വം ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ സൈമണ്‍ ലാലന്‍ അനീഷിന്റെ നെഞ്ചില്‍ കുത്തി. അനീഷ് കുത്തുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിറകിലും കുത്തി മരണം ഉറപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കരുതുന്നത്.