1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Petta Murder Case Aneesh George Saimon lalan

പുലര്‍ച്ചെ അസാധാരണ ഫോണ്‍ കോള്‍; അനീഷിന്റെ അമ്മയ്ക്ക് പന്തികേട് തോന്നി, മകന്‍ വീട്ടിലില്ലെന്ന് അറിഞ്ഞത് അപ്പോള്‍

Petta Murder Case
തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫോണ്‍ കോളുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. കൊലപാതകം നടന്ന ദിവസം പുലര്‍ച്ചെ കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്ജിന്റെ വീട്ടിലേക്ക് പ്രതി സൈമണ്‍ ലാലന്റെ വീട്ടില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. സൈമണ്‍ ലാലന്റെ ഭാര്യയാണ് അനീഷിന്റെ വീട്ടിലേക്ക് വിളിച്ചത്. അനീഷിന്റെ അമ്മ ഡോളിയാണ് ഫോണ്‍ എടുത്തത്. 
 
പുലര്‍ച്ചെ വീട്ടിലേക്ക് വന്ന അസാധാരണ ഫോണ്‍ കോളില്‍ അനീഷിന്റെ അമ്മയ്ക്ക് പന്തികേട് തോന്നി. ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തണമെന്നാണ് സൈമണ്‍ ലാലന്റെ ഭാര്യ അനീഷിന്റെ അമ്മയോട് ഫോണില്‍ പറഞ്ഞത്. ആ ഫോണ്‍കോള്‍ വന്നപ്പോള്‍ മാത്രമാണ് തങ്ങളുടെ മകന്‍ വീട്ടില്‍ ഇല്ലെന്ന് അനീഷിന്റെ അമ്മയും അപ്പനും അറിഞ്ഞത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പുതുവര്‍ഷം: ഇന്ന് രാത്രി കര്‍ശന പൊലീസ് പരിശോധന, അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും