1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Petta Aneesh murder case

മകളുമായുള്ള അടുപ്പം ഇഷ്ടപ്പെട്ടില്ല; അനീഷിനെ തടഞ്ഞുവച്ച് നെഞ്ചിലും മുതുകിലും കുത്തി

Petta Murder Case
മകളെ കാണാന്‍ പുലര്‍ച്ചെ രഹസ്യമായി വീട്ടിലെത്തിയ കോളേജ് വിദ്യാര്‍ഥിയെ അച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയല്‍വാസിയും കോളേജ് വിദ്യാര്‍ഥിയുമായ അനീഷ് ജോര്‍ജിനെ (19) വീട്ടുടമസ്ഥന്‍ സൈമണ്‍ ലാലനാണ് കുത്തി കൊലപ്പെടുത്തിയത്. സൈമണ്‍ അനീഷിനെ കൊന്നത് മുന്‍വൈരാഗ്യം കൊണ്ടാണെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുമായി അനീഷിനുണ്ടായിരുന്ന പ്രണയമാണ് കൊലപാതകത്തിലേക്കു നയിച്ചത്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലെത്തിയ അനീഷിനെ തടഞ്ഞുവച്ച് നെഞ്ചിലും മുതുകിലും കുത്തി. വീട്ടുകാര്‍ ഒന്നും ചെയ്യരുതെന്ന് അപേക്ഷിച്ചിട്ടും ആക്രമണം തുടര്‍ന്നു. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്സിലാണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍നിന്ന് ബീയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചെരിപ്പുകളുടെയും വസ്‌ത്രങ്ങളുടെയും നികുതി കൂട്ടില്ല, ജിഎസ്‌ടി കൗൺസിൽ തീരുമാനം മാറ്റി