1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Thudakkam Day 4 Box Office Collection

Thudakkam Box Office Collection: വിസ്മയയുടെ 'തുടക്കം' ഹിറ്റോടെ; 25 കോടിയും കടന്നു

ഓവർസീസ് ഗ്രോസ് നാല് ദിവസംകൊണ്ട് 12.90 കോടിയായി

Thudakkam Review, Thudakkam Social Media Response, Thudakkam Movie First Show Review, Vismaya Mohanlal Thudakkam, തുടക്കം, തുടക്കം റിവ്യു, വിസ്മയ മോഹൻലാൽ, തുടക്കം മൂവി റിവ്യു
Thudakkam Box Office Collection: ബോക്‌സ്ഓഫീസിൽ വീഴാതെ വിസ്മയ മോഹൻലാലിന്റെ 'തുടക്കം'. റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ വലിയ പരുക്കുകളില്ലാതെ പിടിച്ചുനിൽക്കാൻ വിസ്മയ മോഹൻലാൽ ചിത്രത്തിനു സാധിച്ചു. 
 
സാക്‌നിൽക് റിപ്പോർട്ട് പ്രകാരം 1.60 കോടിയാണ് തിങ്കളാഴ്ചയിലെ ഇന്ത്യ നെറ്റ് കളക്ഷൻ. 1,152 ഷോകളാണ് ആകെ നടന്നത്. ഇന്ത്യ ഗ്രോസ് കളക്ഷൻ 13.92 കോടിയായി. ഓവർസീസിലും ചിത്രത്തിനു മികച്ച കളക്ഷൻ തുടരാൻ സാധിച്ചു. നാലാം ദിനമായ ഇന്നലെ 1.50 കോടിയാണ് ഓവർസീസ് കളക്ഷൻ. 
 
ഓവർസീസ് ഗ്രോസ് നാല് ദിവസംകൊണ്ട് 12.90 കോടിയായി. വേൾഡ് വൈഡായി ചിത്രം 26.82 കോടിയാണ് നാല് ദിവസം കൊണ്ട് സ്വന്തമാക്കിയത്. 
 
ആദ്യദിനമായ വെള്ളിയാഴ്ച 1,102 ഷോകളിൽ നിന്ന് 2.40 കോടിയാണ് 'തുടക്ക'ത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ. ഗ്രോസ് കളക്ഷൻ 2.78 കോടി. ആദ്യദിനം പ്രവൃത്തി ദിനമായിട്ടും 42 ശതമാനം ഒക്യുപ്പേഷൻ രേഖപ്പെടുത്തി. ആദ്യ ഷോയ്ക്ക് 20.92 ആയിരുന്ന ഒക്യുപ്പേഷൻ രാത്രിയായപ്പോൾ 59.08 ശതമാനമായി ഉയർന്നു. കേരളത്തിൽ നിന്ന് മാത്രം 2.50 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ.
അടുത്ത ലേഖനം
കൈയും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയായിരുന്നു കഴിഞ്ഞ 8-9 വർഷക്കാലം: ദിലീപ്