പേട്ട കൊലപാതക കേസില്‍ പ്രതിയുടെ മൊഴി കളവാണെന്ന് പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (17:01 IST)
പേട്ട കൊലപാതക കേസില്‍ പ്രതിയുടെ മൊഴി കളവാണെന്ന് പൊലീസ്. പ്രതിയായ സൈമന്‍ ലാലിന്റെയും ഭാര്യയുടേയും മകളുടേയും മൊഴി എടുത്ത ശേഷമാണ് പൊലീസ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. കള്ളനെന്ന് വിചാരിച്ചാണ് അനീഷിനെ കുത്തിയതെന്നായിരുന്നു സൈമന്‍ ലാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ് കുത്തിയതെന്നും ഭാര്യയും മക്കളും തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ലെന്നും അന്വേഷണ സംഘം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :