കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലെത്തിയ പി സരിന് നിയമസഭാ തിരെഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കുമെന്ന് റിപ്പോര്‍ട്ട്. പാലക്കാട് ഉപതിരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സരിനെ വീണ്ടും അവിടെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഒറ്റപ്പാലത്തോ ഷൊര്‍ണ്ണൂരോ സരിനെ മത്സരിപ്പിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഒറ്റപ്പാലത്ത് സരിനോട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്താതെ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് സരിന്‍. 2021ലെ തിരെഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച...