രേണുക വേണു|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (17:06 IST)
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ മത്സരിക്കാന്‍ സിപിഎം തീരുമാനം. പറവൂരില്‍ എല്‍ഡിഎഫിനായി സിപിഎം മത്സരിക്കും. 2021 ല്‍ സതീശനെതിരെ സിപിഐയാണ് പറവൂരില്‍ മത്സരിച്ചത്.
പറവൂര്‍ ഏറ്റെടുത്ത ശേഷം സിപിഐയ്ക്കു പിറവമോ പെരുമ്പാവൂരോ വിട്ടുനല്‍കാനാണ് സിപിഎം തീരുമാനം. ബിജെപി വോട്ട് വാങ്ങിയാണ് സതീശന്‍ പറവൂരില്‍ ജയിക്കുന്നതെന്ന ആക്ഷേപം ഇടതുപക്ഷത്തിനുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സിപിഎമ്മിന്റെ നീക്കം.
2021 ല്‍ സിപിഐയ്ക്കു വേണ്ടി മത്സരിച്ച എം.ടി.നിക്‌സണ്‍ 21,301 വോട്ടുകള്‍ക്കാണ് സതീശനോടു തോറ്റത്. സതീശന്‍ 82,264 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഐ സ്ഥാനാര്‍ഥിക്കു 60,963 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി എ.ബി.ജയപ്രകാശ് 12,964 വോട്ടുകളുമാണ് നേടിയത്.