പിണറായി വിജയനെതിരായ ഇഡി വേട്ട; ഒന്നും മിണ്ടാതെ സതീശൻ
പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വിമർശിക്കാറുണ്ട്
പിണറായി വിജയനെതിരായ ഇഡി വേട്ടയിൽ പ്രതികരിക്കാതെ കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ. ബിജെപിയും സതീശനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പിണറായിക്കെതിരായ നടപടിയെന്ന് വിമർശനം ഉയരുമ്പോഴാണ് സതീശന്റെ മൗനം പാലിക്കൽ.
പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് വിമർശിക്കാറുണ്ട്. എന്നാൽ രാജ്യത്തെ സിപിഎമ്മിന്റെ മുതിർന്ന നേതാവായ പിണറായിക്കെതിരായ ഇഡി വേട്ടയിൽ സതീശനു പ്രതികരണമില്ല. ബിജെപി പൂർണമായി വഴങ്ങുകയാണ് സതീശനെന്ന വിമർശനങ്ങൾക്കു ഇതോടെ ബലംവയ്ക്കുകയാണ്.
ഡൽഹിയിൽ വെച്ചാണ് മാധ്യമങ്ങൾ സതീശനോടു പ്രതികരണം തേടിയത്. ഒന്നും പറയാതെ സതീശൻ മാധ്യമങ്ങളുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീട്ടിൽ പോയി സതീശൻ കണ്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പിണറായിക്കെതിരായ ഇഡി വേട്ട എന്നതും ശ്രദ്ധേയമാണ്. ആഭ്യന്തരമന്ത്രി അമിത് ഷായെയും സതീശൻ വീട്ടിൽ ചെന്നു കാണും.