1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Case of attack on ED officials in Thiruvananthapuram

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ അറസ്റ്റില്‍, വധശ്രമത്തിന് കേസ്

police
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴു പ്രതികള്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്ത പ്രതികളില്‍ ആറുപേരെ പോലീസിന് കൈമാറിയത് സിപിഎമ്മാണ്. ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനു കേസ് എടുത്തതായി തമ്പാനൂര്‍ പോലീസ് അറിയിച്ചു. മാരകായുധങ്ങളുമായി ആക്രമിച്ചു എന്നാണ് ഇഡി ഉദ്യോഗസ്ഥന്റെ മൊഴി.
 
കൊല്ലടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.
 
ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പോലീസ് കൈമാറിയിരുന്നു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ ആഭ്യന്തര മന്ത്രാലയം കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി; ജാമ്യമില്ലാ കുറ്റം ചുമത്താന്‍ സാധ്യത