1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. INDIA Alliance against Congress

'കോൺഗ്രസ് ഒറ്റുകാർ'; 'ഇന്ത്യ' മുന്നണി പിളരുന്നു

പിണറായിക്കെതിരായ ഇഡി വേട്ടയിൽ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്

Rahul gandhi, Operation Sarkar Chori Rahul Gandhi, Rahul Gandhi against BJP
ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് ഒറ്റുകാരാണെന്ന് പ്രതിപക്ഷ മുന്നണിയിലെ മറ്റു പാർട്ടികൾ. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തെ ചതിച്ച കോൺഗ്രസിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് മറ്റു പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. 
 
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും രാജ്യത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ പിണറായി വിജയനെതിരായ ഇഡി വേട്ടയിലെ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പ്രതികരണം കോൺഗ്രസിനെ കൂടി വിമർശിച്ചുകൊണ്ടാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോൺഗ്രസ് ഇതര പ്രതിപക്ഷ സഖ്യത്തിനു രൂപം നൽകാനുള്ള സാധ്യതകളും ഇതോടെ തെളിഞ്ഞു. 
 
പിണറായിക്കെതിരായ ഇഡി വേട്ടയിൽ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ' മുൻ കേരള മുഖ്യമന്ത്രിയായ സഖാവ് പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെ ശക്തമായി അപലപിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ, കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ആയുധമാക്കുന്ന പ്രവണതയെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് വീണ്ടും ഉയർത്തുന്നത്. ഒപ്പം, 'പിണറായി വിജയനെ ബിജെപി ഇതുവരെ എന്തുകൊണ്ട് ലക്ഷ്യമാക്കിയിട്ടില്ല?' എന്ന് ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്ന ചില കോൺഗ്രസ് നേതാക്കളുടെ നിരുത്തരവാദിത്തപരമായ ആരോപണങ്ങളുടെ പൊള്ളത്തരവും ഇതിലൂടെ പുറത്താകുന്നു!' സ്റ്റാലിൻ പറഞ്ഞു.
 
ഇഡി വേട്ടയിൽ ബിജെപിയെ വിമർശിക്കുന്നതിനൊപ്പം ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ കോൺഗ്രസിനെയും തുറന്നുകാട്ടി. പിണറായിക്കെതിരായ ഇഡി റെയ്ഡ് കോൺഗ്രസ് - ബിജെപി ബന്ധം തുറന്നുകാട്ടുന്നതാണെന്ന് കെജ്രിവാൾ പറഞ്ഞു. 
 
'ഇന്ത്യ' മുന്നണിയിലെ സമാജ് വാദി പാർട്ടി, ആർജെഡി തുടങ്ങിയ കക്ഷികളും കോൺഗ്രസിനെതിരാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നാണ് ഇവരുടെയും നിലപാട്. 
 
About Writer
WEBDUNIA