ഇതൊരു തുടക്കമായെ കാണുന്നുള്ളു, തളർത്താമെന്ന് ആരും വ്യാമോഹിക്കണ്ട: പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. ഇഡി പരിശോധന പൂർത്തിയായി
ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍.
ഇഡി പരിശോധനയ്ക്ക് ശേഷം സിപിഎം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍. തിരുവനന്തപുരം ബേക്കറി ജങ്ക്ഷനിലെ വാടകവീട്ടിലാണ് ഇഡി ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തിയത്. ഇതൊരു തുടക്കമായെ കാണുന്നുള്ളുവെന്നും ഈ തരത്തിലുള്ള നടപടികള്‍ കൊണ്ട് തന്നെ തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്ന് ഇഡി പരിശോധന ആരംഭിച്ചത് മുതല്‍ വലിയ പ്രതിഷേധമാണ് സിപിഎം അണികളില്‍ നിന്നും നേതാക്കളില്‍ നിന്ന് റെയ്ഡിനെതിരെ ഉണ്ടായത്. പരിശോധന പൂര്‍ത്തിയാക്കി മടങ്ങവെ ഉദ്യോഗസ്ഥര്‍ക്ക് നേരെ വലിയ പ്രതിഷേധമാണുണ്ടായത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകളാണ് തകര്‍ത്തത്. പോലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മറ്റൊരു വാഹനത്തിലാണ് കൊണ്ടുപോയത്.