വൻ തിരിച്ചുവരവിന് സിപിഎം; പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ, ചെറുപ്പക്കാർ സംസ്ഥാന കമ്മിറ്റിയിൽ
തിരഞ്ഞെടുപ്പ് തോൽവിയിലെ കാരണങ്ങൾ കണ്ടെത്തി അടിമുടി തിരുത്താൻ സിപിഎം. വിശാല സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. സംസ്ഥാന സെക്രട്ടറി വൻ പരാജയമായിരുന്നെന്ന് വിശാല സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു.
പി.ജയരാജൻ സെക്രട്ടേറിയറ്റിൽ
മുതിർന്ന നേതാവ് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലെടുത്തു. വി.ശിവൻകുട്ടി, എം.ബി.രാജേഷ്, ജോൺ ബ്രിട്ടാസ്, വി.ശിവൻകുട്ടി എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി.
സംസ്ഥാന കമ്മിറ്റിയിൽ യുവാക്കൾ
സംസ്ഥാന കമ്മിറ്റിയിൽ യുവ നേതാക്കളെ ഉൾപ്പെടുത്തി സിപിഎം. ജെയ്ക് സി തോമസും പി.എസ്.സഞ്ജീവും സംസ്ഥാന കമ്മിറ്റിയിൽ. കമ്മിറ്റിയിൽ ഒൻപത് പുതിയ ക്ഷണിതാക്കൾ.