'ഒന്നിച്ച് മാറാം, പോരാട്ടം തുടരാം'; ഉയിർത്തെഴുന്നേൽക്കാൻ സിപിഎം, നേതൃമാറ്റം ഉറപ്പ്
MA Baby and Pinarayi Vijayan
വീഴ്ചകൾ തിരുത്തി അതിശക്തമായി തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ച് സിപിഎം. വിശാല സംസ്ഥാന സമിതിക്ക് ഇന്ന് സമാപനം ആകുമ്പോൾ ഭാവിയിൽ പാർട്ടി എങ്ങനെയെല്ലാം മുന്നേറണമെന്ന തീരുമാനങ്ങളെടുത്തു കഴിഞ്ഞു.
വീഴ്ച പറ്റി, തിരുത്തും
ഭരണമേഖലയിൽ മികവ് പുലർത്തിയപ്പോഴും പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് തിരിച്ചടിയായി. ഭരണത്തിനൊപ്പം രാഷ്ട്രീയമായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താൻ പലപ്പോഴും സാധിക്കാതെ പോയി. ബ്രാഞ്ച് തലം മുതൽ പിഴവുകൾ തിരുത്തി രാഷ്ട്രീയമായി ജനങ്ങളുടെ വിഷയത്തിൽ കൂടുതൽ ഇടപെടണമെന്ന് വിശാല സംസ്ഥാന സമിതി തീരുമാനിച്ചു.
തിരുത്തണം എല്ലാവരും
തിരഞ്ഞെടുപ്പ് തോൽവിയിൽ ഏതെങ്കിലും ഒരു നേതാവിനെ മാത്രം പഴിക്കുന്നതിൽ കാര്യമില്ലെന്നാണ് വിശാല സമിതി വിലയിരുത്തിയത്. ബ്രാഞ്ച് നേതൃത്വം മുതൽ സംസ്ഥാന നേതൃത്വം വരെ തിരുത്തേണ്ട കാര്യങ്ങളുണ്ട്. അത് കൂട്ടായി തന്നെ തിരുത്തണം. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ നേതൃത്വം തയ്യാറാകണം.
വിമർശനങ്ങൾ
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ജില്ലാ കമ്മിറ്റികളുടെ വിമർശനങ്ങളെ പോസിറ്റീവായി സ്വീകരിച്ചു. പിഴവുകൾ തിരുത്തി മുന്നേറാമെന്ന് ഉറപ്പ് നൽകി. മുഖം നോക്കാതെ എന്ത് വിമർശനവും ഉന്നയിക്കാമെന്നാണ് വിശാല സംസ്ഥാന സമിതി നിലപാടെടുത്തിരുന്നത്. ഇത് പൂർണമായി ആരോഗ്യകരമായ ചർച്ചകൾക്ക് വഴിയൊരുക്കി.
നേതൃമാറ്റം ഉറപ്പ്
സംസ്ഥാന നേതൃത്വത്തിൽ ഉടൻ മാറ്റമുണ്ടായേക്കും. അടുത്ത പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും. പി.ജയരാജൻ, എം.സ്വരാജ് എന്നിവരിൽ ഒരാൾ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കും. വനിത സെക്രട്ടറി എന്നതിലേക്ക് പരിഗണന എത്തിയാൽ കെ.കെ.ശൈലജയ്ക്കും സാധ്യതയുണ്ട്. Also Read: നല്ല തിരക്കഥ, ഇഡിക്ക് ദേശീയപുരസ്കാരം തന്നെ കൊടുക്കണം: മുഹമ്മദ് റിയാസ്