1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CPM Won in Rajasthan

രാജസ്ഥാനിൽ കൊടുങ്കാറ്റായി സിപിഎം; നേഖ നഗരസഭയിൽ ഭരണം പിടിച്ചു, ബിജെപി 13 സീറ്റിൽ ഒതുങ്ങി

CPM Won in Rajasthan
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ നോഖ നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി സിപിഎം. 45 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 29 സീറ്റുകളും ജയിച്ച് സിപിഎം ഭൂരിപക്ഷം ഉറപ്പിച്ചു. ബിജെപി 13 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. സ്വതന്ത്രർ മൂന്ന് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് സീറ്റൊന്നും നേടാൻ സാധിച്ചില്ല. 
 
രാജസ്ഥാനിലെ 309 മുൻസിപ്പൽ ബോഡികളിലേക്കാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്നത്. അതിലൊന്നാണ് 45 സീറ്റുകളുള്ള നോഖ. 45 വാർഡുകളിലായി 258 സ്ഥാനാർഥികൾ പത്രിക നൽകി. അതിൽ 52 പേർ പത്രിക പിൻവലിച്ചു, 19 പത്രികകൾ തള്ളി. 
അടുത്ത ലേഖനം
ചുമ്മാ പരിഭ്രാന്തി പരത്തരുത്, എ ഐ ആശങ്കകളെ തള്ളി ട്രംപ്, വേഗം കുറച്ചാൽ ചൈനയ്ക്ക് മുൻതൂക്കം ലഭിക്കും