1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Black pepper price hike

കറുത്ത പൊന്നിന് പൊന്നിന്റെ വില, 10 വര്‍ഷത്തിനിടെ ആദ്യമായി 700 കടന്നു

Black pepper
പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില നിലവാരത്തിലെത്തി കുരുമുളക്, നിലവില്‍ ക്വിന്റലിന് 70,000 രൂപയാണ് കുരുമുളകിന്റെ വില. ഇതിന് മുന്‍പ് 2014ലാണ് കുരുമുളക് വില അവസാനമായി 700 കടന്നത്. ഇടുക്കിയില്‍ പ്രാദേശിക വിപണികളില്‍ 700- 710 രൂപയാണ് കുരുമുളകിന്റെ വില. ഉല്പാദനം താഴ്ന്നതാണ് വില ഉയരാന്‍ കാരണം.
 
കൊച്ചി മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് 704 രൂപയും ഗാര്‍ബിള്‍ഡ് കുരുമുളകിന് 724 രൂപയുമാന് വില. 2014- 2015ല്‍ കുരുമുളക് റെക്കോര്‍ഡ് വിലയായ 730ല്‍ എത്തിയിരുന്നു. കാലാവസ്ഥ വ്യതിയാനവും രോഗബാധയും മൂലം ഉല്പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് പക്ഷേ ഈ വില വര്‍ധനവിന്റെ കാര്യമായ പ്രയോജനം ലഭിക്കില്ല. മിക്ക കര്‍ഷകരും കുരുമുളക് കൃഷിയില്‍ നിന്ന് മറ്റ് വിളകളിലേക്ക് മാറിയതും ഇറക്കുമതിയിലുണ്ടായ കുറവും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മനുഷ്യരോട് ഇങ്ങനെ പെരുമാറരുത് : ഇമ്രാൻ ഖാനോടുള്ള നിലപാടിൽ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് മൈക്കൽ ഹോൾഡിംഗ്