1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Open Jail Nettukaltheri Jayil

തുറന്നജയിലില്‍ നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ തടവുചാടി

Open-Jail
കാട്ടാക്കട: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ തടവുചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇരുവരും തടവ് ചാടി രക്ഷപ്പെട്ടത്.
 
തിരുവനന്തപുരം വട്ടപ്പാറയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജേഷ് കുമാറാണ് തടവ് ചാടിയ കൊലക്കേസ് പ്രതികളില്‍ ഒരാള്‍. രാജേഷ് കുമാറിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു എങ്കിലും പിനീട് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
 
ഇയാള്‍ക്കൊപ്പം തടവ് ചാടിയ മറ്റൊരാള്‍ ശ്രീനിവാസനാണ്. ഭാര്യയെ വധിച്ച കേസിലെ പ്രതിയാണിയാള്‍. ഇവരെ പിടികൂടാന്‍ പോലീസും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
കള്ളപ്പണക്കേസ്: എം ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും