വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
വിയ്യൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 52 തടവുകാര്‍ക്കും ഏഴു ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മാവോവാദി നേതാവ് രൂപേഷും ഉള്‍പ്പെടും.
കഴിഞ്ഞ കുറെ ദിവസങ്ങളായി തൃശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വ്യാപകമായ പരിശോധനയിലാണ് സെന്‍ട്രല്‍ ജയിലിലും പരിശോധന നടന്നത്. ശനിയാഴ്ചത്തെ കണക്കനുസരിച്ച് തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 1020 ആണ്. ഇതോടെ ജില്ലയിലെ മൊത്തം രോഗികള്‍ 32244 ആയി ഉയര്‍ന്നിട്ടുണ്ട്.